എഡാ, വാഡാ, പോഡാ

തൊട്ടുമുമ്പത്തെ പോസ്റ്റിന് (കണ്ടംപെറ്റി) അനുബന്ധമാണിത്. അതില്‍ പറഞ്ഞ സുഹൃത്തുമായി വീണ്ടും സംസാരിച്ചു. അങ്ങേര്‍ക്ക് വിഷമമുണ്ടാക്കിയ മറ്റൊരു സംഗതി: 'ട vs ഡ'. "ട ഠ ഡ ഢ ണ" എന്നതിലെ സംഗതികള്‍ തന്നെ.
'ട' എന്നതിന്റെ ഉച്ചാരണത്തില്‍ ഒരു കടുപ്പമുണ്ടെങ്കിലും മലയാളികള്‍ അതിനെ 'ഡ' എന്ന് ഉച്ചരിക്കുന്നു എന്നാണ് പരാതി. അങ്ങനെയാണെങ്കില്‍ വാടാ, പോടാ, കുട എന്നതിന് പകരം വാഡാ, പോഡാ, കുഡ എന്നൊക്കെ എഴുതിയാല്‍ പോരേ എന്നാണ് ചോദ്യം! തമിഴില്‍ ഇത്രയൊന്നും 'ട'-കള്‍ ഇല്ലെന്നറിയാമല്ലോ. നമ്മുടെ ലിപിയില്‍ അധികം അക്ഷരങ്ങളുണ്ടെങ്കിലും നമ്മള്‍ തമിഴിനെ അനുകരിച്ച് അവയെല്ലാം ഉപയോഗിക്കുന്നില്ല എന്നൊരു തിയറിയും പുള്ളി മുന്നോട്ട് വച്ചു.

നേരത്തേ പറഞ്ഞതുപോലെ, പുതിയതായി മലയാളം പഠിക്കുന്ന ഒരാള്‍ക്ക് അല്പം ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു പ്രശ്നം തന്നെ!

Comments

  1. നല്ല observations (in both posts).
    പക്ഷെ കണ്ടെംപെററി = contemporary അല്ലെ? അതുപോലെ കണ്ടംപെറ്റി എന്നുള്ളത് കണ്ടംപെറ് റി എന്നെഴുതണ്ടേ?
    അതുപോലെ തമിഴിലും എല്ലാ 'ട'-കളും ഉണ്ടല്ലോ, അവരും അത് ഉപയോഗിക്കുന്നില്ല എന്നല്ലേ ഉള്ളു??

    ReplyDelete
  2. Binish: അഭിപ്രായങ്ങള്‍ക്ക് നന്ദി. 'റ്റ' എന്നത് 'ററ' എന്നാണ് എഴുതാറ്. 'റ്‌റ' എന്നെഴുതിക്കണ്ടിട്ടില്ല.
    പിന്നെ, തമിഴില്‍ ഒന്നിലേറെ 'ട'-കള്‍ ഉണ്ടോ? ആകെ 'L' എന്നത് മാത്രമല്ലേയുള്ളൂ?

    ReplyDelete
  3. bye the way, how to write "dynyatha" - ഞാന്‍ എഴുതിയിട്ട് "ദ്വൈന്യത" എന്നേ കിട്ടുന്നുള്ളൂ

    ReplyDelete

Post a Comment

Popular posts from this blog

Qt - Enabling qDebug messages and Qt Creator

പേര്

Dakhani Degh - Restaurant